കോട്ടയം കറുകച്ചാലിൽ വാഹനാപകടം; രണ്ട് മരണം

കോട്ടയം കറുകച്ചാലിൽ വാഹനാപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കറുകച്ചാല്‍-വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിനു മുന്നിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. നെടുംകുന്നം ചേലക്കൊൻപ് പടിഞ്ഞാറെ പുത്തന്‍പറമ്പിൽ ജോസിന്റെ മകന് പ്രവീണ്‍ ജോസഫ് (28) ആണ് മരിച്ചവരില്‍ ഒരാള്‍. അപകടത്തിൽ മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. മൂന്നോടെ കറുകച്ചാല്‍ പൊലീസ് പെട്രോളിംഗ് നടത്തി വരവേയാണ് റോഡില്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്ന യുവാക്കളെ കണ്ടത്. പൊലീസ് എത്തുന്നതിന് മുന്‍പ് പ്രവീണ്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ യുവാവിനെ ഉടനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here