അഹമ്മദാബാദിന്റെയും പേര് മാറ്റുന്നു

അഹമ്മദാബാദിന്റെയും പേര് മാറ്റുന്നു. കർണാവതി എന്ന് മാറ്റാനാണ് ഗുജരാത്ത് സർക്കാരിന്റെ നീക്കം. നിയമ തടസ്സങ്ങളില്ലെങ്കിൽ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി ദീപാവലി ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മറ്റ് ചില നഗരങ്ങളുടേയും പേരുകൾ ബി.ജെ.പി സർക്കാരുകൾ ഇത്തരത്തിൽ മാറ്റിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here