യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; അമേരിക്കയുടെ ആദ്യ ഗേ ഗവർണറായി ജറേദ് പോളിസ്

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പുതു ചരിത്രം കുറിച്ച് ജറേദ് പോളിസ്. കോളോറാഡോ സീറ്റിൽ നിന്നും ജയിച്ചു കയറിയ പോളിസാണ് അമേരിക്കയുടെ ആദ്യ ഗേ ഗവർണറർ.
2009 മുതൽ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിൽ സേവനമനുഷ്ഠിക്കുന്ന പോളിസ് റുപബ്ലിക്കനായ വാക്കർ സ്റ്റേപ്പിൾട്ടണിനെയാണ് തോൽപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരവേളയിലെല്ലാം തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് തുറന്ന പറഞ്ഞ വ്യക്തിയാണ് പോളിസ്.
സ്വവർഗാനുരാഗികൾ, ന്യൂനപക്ഷക്കാർ, കറുത്ത വർഗക്കാർ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ എന്നിവർക്കെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളിൽ അസ്വസ്ഥരായിരുന്ന അമേരിക്കൻ ജനത ട്രംപിന് നൽകിയ മറുപടി കൂടിയാണ് പോളിസിന്റെ ഈ വിജയം.
സ്വവർഗാനുരാഗികളെ അത്യധികം വെറുത്തിരുന്ന ട്രംപ് അവർക്ക് വിസ നിഷേധിക്കുകയും സ്വവവർഗാനുരാകികൾ തമ്മിലുള്ള വിവാഹത്തെ എതിർക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് എൽജിബിടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി പേർ അമേരിക്കൻ തെരുവുകളിൽ ട്രംപിനെതിരെ പ്രകടനം നടത്തിയിരുന്നു. 2000 ലെ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തന്നെ എൽജിബിടിയെ എതിർത്തുകൊണ്ട് ‘വിവാഹം സ്ത്രീക്കും പുരുഷനും ഇടയിൽ സംഭവിക്കുന്ന ഒന്നാണ്’ എന്ന് തുറന്ന് പറയുകയും 2016 ലെ പ്രചരണത്തിൽ ‘പരമ്പരാഗത’ വിവാഹത്തോടാണ് താൽപ്പര്യമെന്നും പറഞ്ഞ ട്രംപ് അധികാരത്തിൽ വന്ന ശേഷവും എൽജിബിടിക്കെതിരെ തന്നെയാണ് പ്രവർത്തിച്ചത്. ഇതിന്റെ ഭാഗമായി ഒബാമ 2014 ൽ പുറത്തിറക്കിയ എൽജിബിടി വർക്ക്‌പ്ലേസ് പ്രൊട്ടക്ഷൻ ഓർഡറിൽ മാറ്റങ്ങൾ വരുത്തി. സൈന്യത്തിൽ ട്രാൻസ്‌ജെൻഡറുകൾക്ക് അവസരം നൽകില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഇതു ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേറ്റ് ബ്രൗണാണ് അമേരിക്കയിലെ ആദ്യ ബൈസെക്ഷ്വൽ ഗവർണർ. 2015 ലാണ് കേറ്റ് ബ്രൗണിനെ ഗവർണറായി തെരഞ്ഞെടുക്കുന്നത്. 2004 ൽ ഗവർണർ സ്ഥാനത്തുനിന്ന് രാജിവെച്ച ജിം മക്ക്ഗ്രീവിയും ഗേ ആയിരുന്നുവെങ്കിലും തന്റെ സെക്ഷ്വാലിറ്റി തുറന്നുപറഞ്ഞുകൊണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് നിലവിൽ ഗവർണറായി തെരഞ്ഞെടുത്ത ജറേദ് പോളിസ്. 2004 ലെ രാജിക്ക് തൊട്ടുമുമ്പാണ് ജിം മക്ക്ഗ്രീവി സ്വവർഗാനുരാഗിയാണെന്ന കാര്യം പുറത്തുവരുന്നത്.
ടെക്ക് സംരംഭകനും മില്യണയറുമായ പോളിസ് തന്റെ 16 ആം വയസ്സിലാണ് പ്രിൻഡസ്ടണിൽ എത്തുന്നത്. നിലവിൽ കേൺഗ്രസിലുള്ളതിൽവെച്ച് ഏറ്റവും സമ്പന്നനായ വ്യക്തിയാണ് പോളിസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here