ശബരിമല ആചാരലംഘനം; കെ.പി ശങ്കരദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ ദേവസ്വം ബോര്‍ഡംഗം ശങ്കരദാസ് ആചാര ലംഘനം നടത്തിയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. ആചാരം പാലിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. കെ.പി ശങ്കരദാസ് ദേവസ്വം ബോര്‍ഡംഗം സ്ഥാനം രാജിവക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ആചാരങ്ങള്‍ സംരക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ദേവസ്വം ബോര്‍ഡംഗം തന്നെയാണ് ലംഘനം നടത്തിയതെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ രാംകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്. ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയത്. ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ട. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണ്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നും പറഞ്ഞില്ലെന്നും കെ.പി.ശങ്കരദാസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here