‘പോരാട്ടം മോദിക്കെതിരെ, രാഹുല്‍ പ്രധാനമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല’; എ. രാജ

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം മോദിക്കെതിരെയാണെന്ന് ഡിഎംകെ നേതാവ് എ. രാജ. മതേതര സര്‍ക്കാറായിരിക്കണം ഇനി കേന്ദ്രം ഭരിക്കേണ്ടത്. ബിജെപിയുമായി മത്സരിക്കാന്‍ ഡിഎംകെ തയ്യാറാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്നത് ബിജെപിയായിരിക്കില്ല. അന്ന് അധികാരത്തില്‍ കയറുന്ന മതേതര സര്‍ക്കാറിന് ഡിഎംകെ എല്ലാ പിന്തുണയും നല്‍കും. ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുംമെന്ന് പറഞ്ഞ രാജ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here