Advertisement

തെലങ്കാനയില്‍ ടിആര്‍എസിനെ വെല്ലുവിളിച്ച് മഹാകുടമി; അട്ടിമറിയ്ക്ക് സാധ്യതയെന്ന് സീ വോട്ടര്‍ സര്‍വേ

November 10, 2018
0 minutes Read

കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് സീ വോട്ടര്‍ സര്‍വേ ഫലം. ടിആര്‍എസിനെതിരായ മഹാസഖ്യം (മഹാകുടമി) നേട്ടം കൊയ്യുമെന്നാണ് എബിപി ന്യൂസും റിപ്പബ്ലിക് ടിവിയും ചേര്‍ന്നുനടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

119 അംഗ നിയമസഭയിലേക്കാണ് തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. സര്‍വേ ഫലങ്ങളനുസരിച്ച് മഹാകുടമി 64 സീറ്റുകള്‍ നേടി അധികാരം പിടിക്കുമ്പോള്‍ ടിആര്‍എസ് 42 സീറ്റുകളില്‍ ഒതുങ്ങും. തെലുങ്കാന ജനസമിതി (ടിജെഎസ്), കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി), സിപിഐ എന്നിവര്‍ ചേര്‍ന്ന മഹാസഖ്യമാണ് തെലുങ്കാനയില്‍ മഹാകുടമി. തെലുങ്ക് മണ്ണില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി നാല് സീറ്റിലൊതുങ്ങുമെന്നും മറ്റുള്ളവര്‍ ഒന്‍പത് സീറ്റുകള്‍ നേടുമെന്നും സര്‍വേ ഫലങ്ങളില്‍ പറയുന്നു. 34 ശതമാനം വോട്ടുകള്‍ മഹാകുടമിയ്ക്കും 29.4 ശതമാനം വോട്ടുകള്‍ ടിആര്‍സിനും സര്‍വേ പ്രവചിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top