പ്രളയകാലത്തെ കേരളത്തിന്റെ അതിജീവനം; ലോകത്തിന്റെ മുന്നിലേക്ക്

കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി!പ്രളയകാലത്തെ കേരളത്തിന്റെ അതിജീവനത്തെ ഡിസ്കവറി ചാനല്‍ ഡോക്യുമെന്ററിയായി പുറത്തിറക്കുന്നു. നവംബര്‍ 12ന് രാത്രി ഒമ്പത് മണിയ്ക്കാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുക. കേരളത്തില്‍ പ്രളയം പിടിമുറുക്കുന്ന നിമിഷം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരേയും മത്സ്യതൊഴിലാളികളേയും, കേരളം അവലംബിച്ച രക്ഷാപ്രവര്‍ത്തന രീതിയേയും അതിജീവിച്ചവരേയും ഡോക്യുമെന്ററിയില്‍ കാണാം. പരിപാടിയുടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസമാണ് ചാനല്‍ പുറത്ത് വിട്ടത്. ഓഗസ്റ്റ് 15നാണ് കേരളം പ്രളയത്തില്‍ മുങ്ങിത്തുടങ്ങുന്നത്. അന്ന് മുതല്‍ ജനങ്ങളും സര്‍ക്കാറും ഒരുമിച്ച് നിന്ന് നടത്തിയ അതിജീവനത്തിന്റെ കഥയില്‍ നിന്നും തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് വ്യക്തമാക്കി. യു ട്യൂബിലെ പൊമോ വീഡിയോയുടെ ലിങ്കിന് താഴെ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here