അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അനധികൃത ഫ്‌ളക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. സ്വന്തം ചിത്രമുള്ള ഫ്‌ളക്‌സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോർഡുകൾ നീക്കാൻ അണികളോട് ആവശ്യപ്പെടണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാറിനോട് കോടതി നിർദേശിച്ചു. അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും വിധി പൂർണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സർക്കാറിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here