ചാന്‍സ് തേടിയലഞ്ഞപ്പോള്‍ പണം പോക്കറ്റിലിട്ട് തന്നത് ജെസ്സി

ഇരുപത്തിമൂന്നാം വയസ്സില്‍ കല്യാണം, കല്യാണത്തോടെ ഒഴിവാക്കിയ ഗള്‍ഫിലെ ജോലി, കടങ്ങള്‍.. സിനിമയേക്കാള്‍ സംഭവബഹുലമാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ജീവിതവും ദാമ്പത്യവും. സിനിമയിലോ ജീവിതത്തിലോ ഒന്നുമാകാതെ ഒരു വേഷം തേടി അലഞ്ഞപ്പോഴൊക്കെ തനിക്ക് താങ്ങായി നിന്നത് ഭാര്യയാണെന്ന് വെളിപ്പെടുത്തുകയാണ് വിജയ് സേതുപതി. പണം സമ്പാദിക്കാനായാണ് സിനിമയില്‍ എത്തിയതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി തുറന്ന് പറഞ്ഞു. ഇക്കാര്യം തന്നെ പല വേദികളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
ചെറിയ പ്രായത്തില്‍ കുടുംബത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അച്ഛന്റെ ജോലി കൊണ്ട് കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞില്ല, അത് കൊണ്ട് ഇരുപതാം വയസ്സില്‍ ഗള്‍ഫിലേക്ക് പോയി, വിജയ് പറയുന്നു. അവിടെ വച്ചാണ് ജെസ്സിയെ പരിചയപ്പെടുന്നത്. കൂട്ടുകാരന്‍ വഴിയായിരുന്നു പരിചയപ്പെടല്‍. മലയാളിയാണെന്ന് മാത്രമേ അറിയൂ. കല്യാണം കഴിച്ചാലോ എന്നാണ് ആദ്യം ചോദിച്ചത്. യാഹു ചാറ്റ് വഴിയായിരുന്നു പ്രൊപോസല്‍. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. കല്യാണത്തിന് പിന്നാലെ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു. എളുപ്പം പണമുണ്ടാക്കാമെന്ന് കരുതിയാണ് സിനിമയ്ക്ക് പിന്നാലെ പോകുന്നത്. ആദ്യം ജെസ്സിയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. എന്നാല്‍ പിന്നീട് എന്റെ ആഗ്രഹത്തിന് അവള്‍ സമ്മതം മൂളി. അപ്പോഴേക്കും ജെസ്സി ഗര്‍ഭിണിയായിരുന്നു. ജോലിയില്ലാത്ത അവസ്ഥ വളരെ ബുദ്ധിമുട്ടുണ്ടാക്കി. മോന്റെ ജനനത്തോടെ പതുക്കെ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയെന്നും വിജയ് പറയുന്നു
പ്രതിഫലം തരാത്ത പ്രൊഡക്ഷന്‍ കമ്പനികളുമായി സഹകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം നടികര്‍ സംഘം വ്യക്തമാക്കിയിരുന്നു. 96സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് നടികര്‍ സംഘം വ്യക്തമാക്കിയത്. 96സിനിമ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രതിഫലത്തിന് പുറമെ ഒരു കോടിരൂപകൂടി വിജയ് സേതുപതി നല്‍കിയിരുന്നു. സിനിമയാണ് എനിക്ക് എന്തിനേക്കാളും വലുത്. ഇപ്പോള്‍ ഞാനനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം സിനിമ തന്നതാണ്. അതുകൊണ്ടാണ് പ്രതിഫലത്തുകയും കുറച്ചധികം പണവും തിരിച്ചുനല്‍കിയതെന്നാണ് ഇതിന് മറുപടിയായി വിജയ് സേതുപതി വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here