‘പ്രിവ്യൂ’ ഫീച്ചറുമായി വാട്ട്‌സാപ്പ്

തുടരെ അവതരിപ്പിച്ച കിടിലൻ ഫീച്ചറുകൾക്ക് ശേഷം ‘പ്രിവ്യൂ’ എന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. സന്ദേശം അയക്കുന്നതിന് മുമ്പ് ഒന്നുകൂടി നോക്കി ഉറപ്പുവരുത്താനാണ് ഈ ഫീച്ചർ.
നേരത്തെ സന്ദേശം ടൈപ് ചെയ്ത ഉടൻ തന്നെ അയക്കാം. എന്നാൽ പുതിയ ഫീച്ചറിൽ അയക്കാനുള്ള ക്ലിക്കിന് മുമ്പ് ഒരു വട്ടം കൂടി ആ സന്ദേശം സ്‌ക്രീനിൽ തെളിയും. വാട്‌സ്ആപ്പിന്റെ ബീറ്റ വേർഷനായ 2.18.325ൽ ഈ സൗകര്യം ലഭിക്കും.
നേരത്തെ കമ്പനി, വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകൾ കൊണ്ടുവന്നിരുന്നു. ഏറ്റവും പുതിയ ഐ.ഒ.എസ്. ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലാണ് പുതിയ സ്റ്റിക്കർ സൗകര്യം ലഭ്യമാകുന്നത്. ഐ.ഒ.എസ് വേർഷൻ 2.18.101, ആൻഡ്രോയിഡ് വേർഷൻ 2.18.327 അപ്‌ഡേറ്റുകളിൽ ലഭ്യമാകുന്ന സ്റ്റിക്കർ ഓപ്ഷൻ ലഭിക്കും. കീബോർഡിലെ ജിഫിന് തൊട്ടടുത്തുള്ള ഓപ്ഷൻ വഴിയാണ് സ്റ്റിക്കറുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. നിലവിൽ 12 പാക്കുകൾ മാത്രമായിട്ടുള്ള സ്റ്റിക്കറുകളിൽ പുതിയതായി ഉപഭോക്താകളെ ആവശ്യാനുസരണം നിർമിക്കാനും സാധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here