ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ് ചേരും

ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ന് പാര്‍ലമെന്റ് ചേരും. പാര്‍ലമെന്റ് പിരിച്ച് വിട്ട പ്രസിഡന്റിന്റെ തീരുമാനം സുപ്രീം കോടതി ഡിസംബര്‍ ഏഴ് വരെ റദ്ദാക്കിയിരുന്നു . ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് ചേരുന്നത്.
പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്‍റ് മൈത്രിപാല സിരിസേന മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് ശ്രീലങ്കയില്‍ ഭരണ പ്രതിസന്ധി തുടരുന്നത്. ഒക്ടോബര്‍ 26നായിരുന്നു ഇത്. പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ വിക്രമസിംഗയുടെ പാര്‍ട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് നളിന്‍ പെരേര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വരുന്ന ജനുവരി അഞ്ചിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനും പദ്ധതിയുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് വിക്രമസിംഗെ സുപ്രീംകോടതിയെ സമീപിച്ചത്. 2015ലാണ് വിക്രമസിംഗയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here