റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

റഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇന്ത്യ- ഫ്രഞ്ച് സര്‍ക്കാരുകള്‍ നേരിട്ടു നടത്തുന്ന ഇടപാടല്ല റഫേല്‍ എന്ന് സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാര്‍ ഗാരന്റി നല്‍കിയിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. ദേശതാല്‍പര്യം മുന്‍നിര്‍ത്തി ജാഗ്രതപൂര്‍വ്വം സര്‍ക്കാര്‍ നീങ്ങിയിട്ടില്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. റഫേല്‍ ഇടപാടിനെ കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. വിധി എന്തായാലും കൂടുതല്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here