‘കെ. സുരേന്ദ്രന് മര്‍ദനമേറ്റിട്ടില്ല’; വൈദ്യപരിശോധനാ റിപ്പോര്‍ട്ട് മജിസ്ട്രേറ്റിനു സമര്‍പ്പിച്ചു

അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റിട്ടില്ല. സുരേന്ദ്രന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചു. തന്നെ പോലീസ് മര്‍ദിച്ചെന്നും പോലീസ് സ്റ്റേഷനില്‍ വച്ച് മനുഷ്യതരഹിതമായി പെരുമാറിയെന്നും സുരേന്ദ്രന് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, മര്‍ദനമേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്.
തന്നെ പോലീസ് നിലത്തിട്ട് വലിച്ചിഴച്ചു മർദിച്ചെന്നും മരുന്നു കഴിക്കാൻ പോലും അനുവദിച്ചില്ലെന്നുമാണ് കെ.സുരേന്ദ്രൻ മജിസ്ട്രേറ്റിനോടു പരാതിപ്പെട്ടത്. പ്രഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിക്കാത്ത പോലീസ്, തനിക്ക് കുടിവെള്ളം പോലും തന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിച്ച് പോലീസ് വൈദ്യപരിശോധനാ റിപ്പോർട്ട് നൽകുകയായിരുന്നു. വൈദ്യപരിശോധനയിൽ സുരേന്ദ്രനു കാര്യമായ കുഴപ്പങ്ങളില്ലെന്നു തെളിഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here