റെഡ്മി നോട്ട് 6 പ്രോയെ വ്യത്യസ്തമാക്കുന്ന 5 കാര്യങ്ങൾ

കഴിഞ്ഞയാഴ്ച്ചയാണ് ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ പുറത്തിറങ്ങുന്നത്. നോട്ട് 5 പ്രോയുടെ അഡ്വാൻസ്ഡ് വേർഷനാണ് ഇത്. പ്രൊസസറിന്റെയും ബാറ്ററിയുടേയും കാര്യത്തിൽ നോട്ട് 5 പ്രോയിൽ നിന്നും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും ക്യാമറ, ഡിസ്‌പ്ലേ, യൂസർ ഇന്റർഫേസ് എന്നിവയെല്ലാം വ്യത്യസ്തമാണ്.
15,600 രൂപയായിരിക്കും ഫോണിന്റെ വില എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നവംബർ 23 ന് ഉച്ചയ്ക്ക് 12 മണിയോടെ ഫ്‌ളിപ്കാർട്ടിലൂടെ ഇന്ത്യൻ വിപണിയിലെത്തുന്ന റെഡ്മി നോട്ട് 6 പ്രോയെ വ്യത്യസ്തമാക്കുന്ന 5 കാര്യങ്ങൾ ഇവയാണ് :
വലുതും മികച്ചതുമായ ഡിസ്‌പ്ലേ :
6.26 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 6 പ്രോയ്ക്ക്. 1080*2280 പിക്‌സൽ റസല്യൂഷനുണ്ട്. 500 നിറ്റ്‌സാണ് മാക്‌സിമം ബ്രൈറ്റ്‌നസ്സ്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ, 86 % ആണ് സ്‌ക്രീൻ ടു ബോഡി റേഷ്യോ. കോർണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുണ്ട്.
പി2ഐ കോട്ടിങ്ങ്
ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് പി2ഐ സർട്ടിഫിക്കേഷനുണ്ട്.
നാല് ക്യാമറകൾ
റെഡ്മി നോട്ട് 6 പ്രോയ്ക്ക് രണ്ട് ഫ്രണ്ട് ക്യാമറയും രണ്ട് ബാക്ക് ക്യാമറയുമുണ്ട്. ഫ്രണ്ട് ക്യാമറകൾ 20 മെഗാപിക്‌സലും രണ്ട് മെഗാപിക്‌സലുമാണ്. 12 മെഗാപിക്‌സലും 5 മെഗാപിക്‌സലുമാണ് ബാക്ക് ക്യാമറകൾ. ഡുവൽ പിക്‌സൽ ഓട്ടോഫോക്കസ്, 1.4 മൈക്രോൺ പിക്‌സൽ, എഐ പോർട്രെയ്റ്റ് 2.0 എന്നിവയാണ് മറ്റ് സവിശേഷതകൾ.
രണ്ട് വേരിയന്റുകൾ
ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് രണ്ട് വേരിയന്റുകളാണ് ഉള്ളത്. 4ജിബി/64 ജിബി വേരിയന്റും, 6ജിബി/64 ജിബി വേരിയന്റും.
എംഐയുഐ10
എംഐയുഐ 10 ലാണ് റെഡ്മിനോട്ട് 6 പ്രോ പ്രവർത്തിക്കുന്നത്. പുതിയ യൂസർ ഇന്റർഫേസ്, നാച്ചുറൽ സൗണ്ട് സിസ്റ്റം, പുതിയ രീതിയിലുള്ള ക്ലോക്ക്, നോട്ട്‌സ്, മറ്റ് സിസ്റ്റം ആപ്പുകൾ എന്നിവയാണ് പ്രത്യേകതകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here