തലമുടി പിടിച്ചുവലിച്ചും, ഇടിച്ചും തല്ലിയും രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ; ഒടുവിൽ ചിരിക്കാൻ നിർബന്ധം

രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ അലിഗറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
അധ്യാപകൻ വിദ്യാർത്ഥിയെ ഷൂ കൊണ്ട് തല്ലുന്നതും, മുടിപിടിച്ചു വലിക്കുന്നതും അടിക്കുന്നതുമെന്നാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദിച്ച ശേഷം ഒരു ഗ്ലാസ് വെള്ളം നൽകി കുട്ടിയോട് ചിരിക്കാൻ പറയുന്നതും വീഡിയോയിൽ കാണാം.
കുട്ടിയുടെ ദേഹത്തെ നീല നിറത്തിലുള്ള ചതഞ്ഞ പാടുകൾ കണ്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് കുട്ടി താൻ നേരിട്ട ആക്രമങ്ങളെ കുറിച്ച് മാതാപിതാക്കളോട് പറയുന്നത്. തുടർന്ന് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരത മാതാപിതാക്കൾക്ക് ബോധ്യപ്പെടുന്നത്.
സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here