ശബരിമലയിലെ നിരോധനാജ്ഞ ; വിശദീകരണം തേടി കോടതി

ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരോധനാജ്ഞ ആർക്കൊക്കെ ബാധകമെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭക്തരേയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പിലാക്കുമെന്നും കോടതി ചോദിച്ചു.
ശബരിമലയിലെ നിയന്ത്രണങ്ങൾ യഥാർത്ഥ ഭക്തരെ ബാധിക്കരുതെന്ന് ഹൈക്കോടതി ആവർത്തിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന് കോടതി തിങ്കളാഴ്ച നിർദേശിച്ചിട്ടും 6 മണിക്കൂറിൽ കുടുതൽ തങ്ങരുതെന്ന് പൊലീസ് നിർദേശിച്ചുവെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചപ്പോഴാണ് കോടതിയുടെ ആവർത്തിച്ചുള്ള നിർദേശം.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി എജിക്ക് നിർദേശം നൽകി. കേസ് 1.45 ന് പരിഗണിക്കും.
പ്രശ്നക്കാരെന്ന് തിരിച്ചറിഞ്ഞവർക്കാണ് നിയന്ത്രണമുള്ള തെന്നാണ് മനസിലാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി
രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടന്ന് എജി ചുണ്ടിക്കാട്ടിയപ്പോൾ അതിന്റ പേരിൽ കോടതിയുടെ മുൻ
ഉത്തരവ് ദുരുപയോഗിക്കാനിടയുണ്ടന്ന് കോടതി അഭിപ്രായപ്പെട്ടു. 6 മണിക്കൂറിൽ കൂടുതൽ തങ്ങരുതെന്ന് പൊലീസ് നിർദേശിച്ചതിനാൽ മുംബൈയിൽ നിന്നു വന്ന അൻപതോളം പേരടങ്ങുന്ന സംഘം ദർശനം
നടത്താതെ മടങ്ങിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here