Advertisement

സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ്

November 22, 2018
0 minutes Read
K Surendran bjp

റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചിത്തിര ആട്ട വിശേഷ നാളില്‍ 52 കാരിയായ ലളിതയെന്ന തീര്‍ത്ഥാടകയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസാണ് കെ സുരേന്ദ്രന് എതിരെ എടുത്തിരിക്കുന്നത്.
കെ സുരേന്ദ്രന് പുറമെ അ‍ഞ്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വിവി രാജേഷ് എന്നിവര്‍ക്ക് പുറമെ സന്നിധാനത്ത് നിന്ന് പിടിയിലായ രജേഷിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്. തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസാണ് ഇവര്‍ക്കെല്ലാം എതിരെ ചുമത്തിയിരിക്കുന്നത്.

ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാൽ ജയിൽ മോചിതനായില്ല. ഇതിനിടെയാണ് പുതിയ കേസ്. ഇതോടെ കെ സുരേന്ദ്രന്റെ ജയില്‍ മോചനം ഇനിയും നീളുമെന്ന് ഉറപ്പായി. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് കെ സുരേന്ദ്രന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top