‘സുരേന്ദ്രനൊപ്പം’; ബിജെപി നേതാക്കള്‍ കൊട്ടാരക്കര സബ് ജയിലിന് മുന്‍പില്‍

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ബിജെപിയുടെ ഐക്യദാര്‍ഢ്യം. സുരേന്ദ്രനെ പാര്‍പ്പിച്ചിരിക്കുന്ന കൊട്ടാരക്കര സബ് ജയിലിന് മുന്‍പിലേക്ക് ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി എത്തി. സുരേന്ദ്രന്റെ ജാമ്യഹര്‍ജി ഇന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ കോടതി പരിഗണിക്കാനിരിക്കെയാണ് ബിജെപിയുടെ പ്രതിഷേധം. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ സുരേന്ദ്രനുവേണ്ടി പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി. അറസ്റ്റിലായ സുരേന്ദ്രന് വേണ്ടത്ര പരിഗണന ബിജെപി നല്‍കുന്നില്ല എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി പ്രത്യക്ഷ പ്രതിഷേധം നടത്തുമെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here