മാത്യൂ ടി തോമസ് തിങ്കളാഴ്ച്ച രാജിവെക്കും

മാത്യൂ ടി തോമസ് തിങ്കളാഴ്ച്ച രാജിവെക്കും. ഇന്ന് രാവിലെ ജെഡിഎസ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കോഴിക്കോട് വെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് നേതാക്കൾ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. തുടർനടപടികൾ പിന്നീടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആദ്യം തന്നെ മന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിച്ചത് കെ കൃഷ്ണൻകുട്ടിയെ ആയിരുന്നുവെന്ന് ജെഡിഎസിലെ മുതിർന്ന നേതാവ് സികെ നാണു മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വം അന്ന് മാത്യൂ ടി തോമസിനെ മന്ത്രിയാക്കിയപ്പോൾ തങ്ങൾ എതിർത്തില്ല. നേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് വഴങ്ങുകയായിരുന്നുവെന്നും സികെ നാണു പറഞ്ഞു. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിലാണ് കാര്യം. ഭൂരുപക്ഷം തന്നിക്കാണെന്ന് കൃഷ്ണൻകുട്ടിയും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here