ഇൻഡിഗോയിലെ വെബ് ചെക്ക്-ഇൻ ഇനി മുതൽ സൗജന്യമല്ല

വെബ് ചെക്ക്-ഇൻ സംവിധാനത്തിന് ഫീസ് ഏർപ്പെടുത്തി ഇൻഡിഗോ എയർലൈൻസ്. നവംബർ 14 മുതൽ ഇത് പ്രാബല്യത്തിലായി.
വെബ് ചെക്ക്-ഇൻ നടത്താൻ ഏതെങ്കിലുമൊരു സീറ്റ് നമ്മൾ തെരഞ്ഞെടുക്കണം. എന്നാൽ എല്ലാ സീറ്റിനും പ്രത്യേകം നിരക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഇൻഡിഗോ. ഇതോടെ പണമടക്കാതെ വെബ് ചെക്ക്-ഇൻ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലായി.
200 മുതൽ 600 രൂപ വരെയാണ് സീറ്റുകളുട നിരക്ക്. വിൻഡോ സീറ്റ്, ഐൽ സീറ്റ്, ലെഗ് സ്‌പെയ്‌സ് എന്നിവയനുസരിച്ചാണ് നിരക്ക്. ഫ്‌ളൈറ്റിന്റെ ടേക്ക് ഓഫ് സമയത്തിന് 48 മണിക്കൂർ മുമ്പ് തന്നെ വെബ് ചെക്ക്-ഇൻ ആരംഭിക്കും. ഫ്‌ളൈറ്റ് ടേക്ക് ഓഫിന് രണ്ട് മണിക്കൂർ മുമ്പ് വരെ വെബ് ചെക്ക്-ഇൻ ചെയ്യാം.
എയർപോർട്ടുകളിലെ സെൽഫ് ചെക്ക്-ഇൻ കയോസ്‌ക്കുകളിൽ പോയി സൗജന്യമായി യാത്രക്കാർക്ക് ചെക്ക്-ഇൻ ചെയ്യാൻ സാധിക്കും. എന്നാൽ സെൽഫ് ചെക്ക്-ഇനിലെ നീണ്ട ക്യൂ ഒഴിവാക്കാനാണ് യാത്രക്കാർ വെബ് ചെക്ക്-ഇൻ സേവനത്തെ ആശ്രയിച്ചിരുന്നത്.
As per our revised policy, all seats will be chargeable for web check-in. Alternatively, you may check-in at the airport for free. Seats will be assigned as per the availability. ~Prabh
— IndiGo (@IndiGo6E) November 25, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here