‘വരുന്നു പടുകൂറ്റന്‍ രാമന്‍ പ്രതിമ’; രൂപകല്‍പ്പനയ്ക്ക് യോഗി ആദിത്യനാഥിന്റെ അംഗീകാരം

അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ആവശ്യം ശക്തമാക്കുന്നതിനിടയില്‍ രാമന്റെ പ്രതിമയുമായി യോഗി സര്‍ക്കാര്‍ രംഗത്ത്. സരയൂ നദീതീരത്ത് രാമന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നതിനു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശനിയാഴ്ച വൈകീട്ട് അംഗീകരാം നല്‍കി.
അയോധ്യയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന രാമന്റെ 221 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ രൂപകല്‍പന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വിലയിരുത്തി. രൂപകല്‍പന പ്രകാരം 151 മീറ്റര്‍ നീളമുള്ള പ്രതിമയുടെ പീഠത്തിന് 50 മീറ്റര്‍ ഉയരം ഉണ്ടാവും. 20 മീറ്റര്‍ ഉയരമുള്ള കുടയും പ്രതിമയ്ക്കുണ്ടാകും.
പ്രതിമയുടെ നിര്‍മ്മാണം ചെമ്പു കൊണ്ടായിരിക്കുമെന്ന് അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് സെക്രട്ടറി അവനീഷ് അശ്വതി പറഞ്ഞു. അയോധ്യയുടെ ചരിത്രവും മനു രാജാവ് മുതല്‍ രാമ ജന്മഭൂമി വരെയുള്ള ഇക്ഷ്‌വാകു വംശത്തിന്റെ ചരിത്രവും പ്രദര്‍ശിപ്പിക്കാനുള്ള ആധുനിക കാഴ്ചബംഗ്ലാവും പ്രതിമയുടെ അടുത്ത് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മ്യൂസിയത്തില്‍ വിഷ്ണുവിന്റെ അവതാരങ്ങളെയും, ഭാരത് കെ സമസ്ത സനാദന ധര്‍മ്മ എന്ന ആശയത്തെക്കുറിച്ചും കലാപരമായി ആവിഷ്‌കരിക്കുമെന്നും കുറിപ്പില്‍ പറഞ്ഞു. ‘പ്രതിമ നിര്‍മ്മാണത്തിനുതകുന്ന സ്ഥലത്തിനായി മണ്ണിന്റെ പരിശോധനയും കാറ്റിന്റെ സ്വഭാവവും പഠിച്ചു വരികയാണ്’- സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here