ഡബ്ലിയുസിസിയുടെ ഹർജി; എഎംഎംഎയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

താരസംഘടനയായ അമ്മ രൂപീകരിച്ച ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാൻ ‘എഎംഎംഎ’യോട് ഹൈക്കോടതി നിർദ്ദേശം.
ഡബ്ലിയുസിസി നൽകിയ ഹർജിയെ തുടർന്നാണ് നടപടി. നിലവിൽ അമ്മ രൂപീകരിച്ച കമ്മറ്റി നിയമപ്രകാരമുള്ളതല്ലെന്ന് ഡബ്ലിയുസിസി വാദിച്ചിരുന്നു. മൂന്നംഗങ്ങളും സിനിമാ മേഖലയിൽ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം സമിതിയിൽ വേണമെന്ന നിബന്ധന അമ്മ പാലിച്ചിരുന്നില്ല.
തുടർന്നാണ് വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ അമ്മയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിനെയും അമ്മയെയും എതിർകക്ഷിയാക്കിയാണ് ഹർജി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here