വീട്ടമ്മയെ അശ്ലീല വാട്സ് ആപ് ഗ്രൂപില്‍ ആഡ് ചെയ്തു; അഡ്മിന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ വാട്സ് ആപ് നമ്പര്‍ അനുമതിയില്ലാതെ വാട്സ് ആപ് ഗ്രൂപ്പില്‍ ആഡ് ചെയ്തതതിന് അഡ്മിനെ അറസ്റ്റ് ചെയ്തു. മുസ്താക് അലി ഷെയ്ക്ക് എന്നയാളാണ് അറസ്റ്റിലായത്. ബംഗാള്‍ സ്വദേശിയാണിയാള്‍. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ട്രിപ്പിള്‍ എക്സ് എന്ന് പേരുള്ള ഗ്രൂപ്പിലേക്കാണ് ഇയാള്‍ വീട്ടമ്മയുടെ നമ്പര്‍ ആഡ് ചെയ്തത്. തുടര്‍ന്ന് വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. അബദ്ധത്തില്‍ നമ്പര്‍ ആഡ് ചെയ്യുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ മുസ്താക് അലി വ്യക്തമാക്കിയത്. സഹോദരി ഭര്‍ത്താവിന്റെ നമ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് നമ്പര്‍ ആഡ് ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here