Advertisement

അടിയന്തര പ്രമേയത്തിന് അനുമതി; സഭ പുനരാരംഭിച്ചു

November 28, 2018
0 minutes Read

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ പുനരാരംഭിച്ചു. ശബരിമല വിധിയെ ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുകയാണ്. ശബരിമല വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രളയസമയത്ത് ശബരിമലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. അതിനിടെയാണ് കോടതി വിധി വന്നത്. വിധി നടപ്പിലാക്കുക സര്‍ക്കാറിന്റെ ബാധ്യതയാണ്. അതിനാണ് ശ്രമിച്ചതും. എന്നാല്‍, യുഡിഎഫും ബിജെപിയും വിധി നടപ്പിലാക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഭക്തരെന്ന വ്യാജേന ചെറിയ ഒരു വിഭാഗം പ്രതിഷേധത്തിലേക്കും അക്രമസംഭവങ്ങളിലേക്കും നീങ്ങുകയായിരുന്നു എന്നും മുഖ്യമന്ത്രി സഭയില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top