ശബരിമല വിഷയത്തില്‍ സഭ പ്രക്ഷുബ്ധം

ശബരിമല വിഷയത്തില്‍ സഭ പ്രക്ഷുബ്ധം. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയത്. സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്ത് എത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ നിർത്തലാക്കമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ ഇരിപ്പിടങ്ങളിലേക്ക് തിരിച്ച്പോകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെടുന്നുണ്ട്. ശബരിമല വിഷയത്തില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ചോദ്യോത്തര വേളയില്‍ പ്രളയത്തെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയാണ്ഇപ്പോള്‍ മുഖ്യമന്ത്രി. എന്നാല്‍ ഇത് തടസ്സപ്പെടുത്തുന്ന വിധത്തില്‍ പ്രതിഷേധം സഭയില്‍ ശക്തമാകുകയാണ്. പ്രളയദുരന്തത്തിനിരയായവരുടെ പുനരധിവാസം, നവ കേരളം തുടങ്ങിയ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here