എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസ്; ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഡല്‍ഹി ഹൈകോടതി ജനുവരി 15 വരെ നീട്ടി. ചിദംബരത്തെ വിചാരണ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം സി.ബി.ഐ പട്യാല ഹൗസ് കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യന്‍ കമ്പനിയായ എയര്‍സലിനെ വാങ്ങുന്നതിന് മലേഷ്യന്‍ കമ്പനിയായ മാക്‌സിസിനുള്ള FIPB അനുമതി കമ്പനിക്ക് പ്രധാനമന്ത്രി അദ്ധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയുടെ അറിവില്ലാതെ നല്‍കിയെന്നും അതിന്റെ പ്രതിഫലമായി മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ കമ്പനിയില്‍ 26 ലക്ഷം രൂപയുടെ നിക്ഷേപം കോഴയായി കൈപ്പറ്റി എന്നതുമാണ് ചിദംബരത്തിനെതിരെയുള്ള കേസ്. കാര്‍ത്തി ചിദംബരത്തെ അറസ്സ് ചെയ്യുന്നതിനുള്ള സമയപരിധി നേരെത്തെ ഡിസംബര്‍ 18 വരെ നീട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here