കവിത മോഷ്ടിച്ചെന്ന് ആരോപണം; കലേഷിനോട് മാപ്പു പറഞ്ഞ് ശ്രീചിത്രന്

ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ്. കലേഷിന്റെ കവിത കോപ്പിയടിച്ചു നല്‍കിയെന്ന ആരോപണം നേരിടുന്ന സാംസ്കാരിക പ്രവര്ത്തകന് എം.ജെ ശ്രീചിത്രന് കലേഷിനോട് മാപ്പു പറഞ്ഞു. രണ്ട് പേര് തമ്മിലുള്ള പ്രശ്നത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് പറഞ്ഞ് ശ്രീചിത്രന് കഴിഞ്ഞ ദിവസം എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. അതിനു പിന്നാലെയാണ് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
സ്ഥിരമായി കവിതാസംവാദങ്ങൾ നടക്കുന്ന മുൻപുള്ള സമയത്ത് പലർക്കും കവിതകൾ അയച്ചുകൊടുത്തിരിക്കുന്നു. പ്രസ്തുത കവിതകളോടുള്ള ഇഷ്ടമായിരുന്നു ആകെ അതിന്റെ ആധാരം. അതിത്രമേൽ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് പ്രതിക്ഷിച്ചില്ലെന്ന് ശ്രീചിത്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Read More: ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ
കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നുമെന്നും പറയുന്ന അദ്ദേഹം ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലാണെന്നുമാണെന്ന് പറയുന്ന ശ്രീചിത്രന്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ലെന്ന രാഷ്ട്രീയബോദ്ധ്യം തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Read More: ദീപാ നിശാന്ത് കവിത മോഷ്ടിച്ചെന്ന് ആരോപണം
‘ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാന്‍ കലേഷിനോട് മാപ്പു പറയുന്നു.’ എന്നും ശ്രീചിത്രന് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here