’96’ ഫെയിം ഗൗരി മലയാളത്തിലേക്ക്

’96’ ഫെയിം ഗൗരി മലയാളത്തിലേക്ക് വരുന്നു. ചിത്രത്തിൽ തൃഷയുടെ കഥാപാത്രമായ ജാനു വിന്റെ ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയാണ്. സണ്ണി വെയിന്റെ നായികയായാണ് ഗൗരി മലയാളത്തിലേക്ക് എത്തുന്നത്.
നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ആന്റണി എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് സണ്ണി വെയ്‌നാണ്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറിൽ ആരംഭിക്കും. തൊടുപുഴ, പെരുമ്പാവൂർ, എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഇരുവർക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here