ദുരിതാശ്വാസത്തിന് നാവികസേന പണം ആവശ്യപ്പെട്ടിട്ടില്ല: വൈസ് അഡ്മിറല്‍

പ്രളയ ദുരിതാശ്വാസത്തിന് നാവികസേന പണം ആവശ്യപ്പെട്ടിട്ടില്ല എന്ന് നാവികസേന. ദക്ഷിണ നാവിക സേനയുടെ 47-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വൈസ് അഡ്മിറല്‍ ഏ.കെ ചൗളയാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാറിനോട് പണം ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അദ്ദേഹം തള്ളി കളഞ്ഞു. നാവികസേന തന്നെ ചെലവ് നേരിട്ട് വഹിക്കും. പ്രളയത്തില്‍ നാവികസേന ചെലവാക്കിയ തുക കണക്കാക്കിയിട്ടില്ല. ഇന്ധനചിലവ് മാത്രമാണ് നാവികസേനയ്ക്ക് വന്നിട്ടുള്ളൂ. ചെലവുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും വൈസ് അഡ്മിറല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദപരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് ഒരു പരിശീലനം പോലെയാണ് കണ്ടിട്ടുള്ളതെന്നും അനില്‍കുമാര്‍ ചാവ്ള കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here