ബന്ധുനിയമന വിവാദം; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിഷേധം. ബന്ധുനിയമന വിവാദം ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം സഭാ നടപടികള്‍ പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങി.
Read Also: ബന്ധുനിയമന വിവാദം; നിയമസഭയില്‍ കെ.ടി ജലീലിനെതിരെ പ്രതിഷേധം
അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കെ. മുരളീധരന്‍ എംഎല്‍എയാണ്. എന്നാല്‍, വിഷയം അടിയന്തര സ്വഭാവമുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസ് തള്ളി കളയുകയായിരുന്നു. മുസ്ലീം ലീഗ് എംഎല്‍എമാരും ശേഷം ചില കോണ്‍ഗ്രസ് എംഎല്‍എമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങി പോയത്.
Read Also: നിയമസഭാ സമ്മേളനം തുടങ്ങി: സഭാനടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല
ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍, സഭയില്‍ മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ച് സംസാരിച്ചു. ബന്ധുനിയമനത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ബന്ധുനിയമനത്തില്‍ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here