കേരള പുനഃര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒന്നും ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം

പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പ്രളയ പുനർ നിർമാണത്തിന് കിട്ടിയ തുകയുടെ എട്ടില്‍ ഒന്ന് പോലും ചെലവാക്കിയിട്ടില്ല. 4385 കോടി രൂപ ലഭിച്ചപ്പോൾ ചെലവാക്കിയത് 592 കോടി രൂപ മാത്രമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കർഷകർക്ക് വാഗ്ദാനം ചെയ്ത സ്പെഷ്യൽ പാക്കേജ് നടപയില്ല. 100 ദിവസം സർക്കാർ എന്ത് ചെയ്തു.. കൃത്യമായ കണക്കെടുപ്പ് നടന്നില്ല. വീട് നഷ്ടപ്പെട്ടവർക്ക് താത്കാലിക സൗകര്യം വരെ ഏർപ്പെടുത്തിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നല്‍കിയില്ല. മൂന്ന് മണി വരെയാണ് അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച.
പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു, സർക്കാരിന്റെ വീഴ്ച റിപ്പോർട്ടില്‍ ഉണ്ട്. മോദിയുടെ ഉറപ് കുറുപ്പിന്റെ ഉറപ്പ് പോലെ ആയി . പ്രധാനമന്ത്രി കേരളത്തിൽ തിരിഞ്ഞു നോക്കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും നടപ്പായില്ല. കേന്ദ്രത്തില്‍ നിന്ന് വാഗ്ദാനങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാറിന് ആയില്ല. ധനസമാഹരണത്തിൽ വീഴ്ച പറ്റി. സാലറി ചലഞ്ച് പിടിച്ചുപറി ആക്കിയത് സർക്കാർ. എന്നാല്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പ്രളയാനന്തരം സര്‍ക്കാര്‍ ചെയ്തതെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി.
അതേ സമയം പ്രളയത്തെ അതിജീവിച്ചത് ലോകം ആകെ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നഷ്ടം കണക്കാക്കിയത് 26,703 കോടി രൂപയാണ് 31,000കോടി രൂപയാണ് പുനർനിർമാണത്തിന് ഐക്യ രാഷ്ട്ര സംഘടന കണക്കാക്കിയത് . അതിൽ കൂടുതൽ തുക വേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here