കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചു

കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചു. സൗദി എയർലൈൻസ് വിമാനം ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചും സർവീസ് നടത്തി. വൈകാതെ മറ്റ് എയർലൈൻ കമ്പനികളും കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കും.
11.10 ഓടെ സൗദി എയർലൈൻസ് വിമാനം പറന്നിറങ്ങി. 282 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ എയർ സല്യൂട്ട് നൽകി. യാത്രക്കാരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകാതെ തന്നെ എയർ ഇന്ത്യയും എമിറേറ്റ്‌സും സർവീസ് ആരംഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പ്രറഞ്ഞു.
കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്കുള്ള സർവീസ് പി.കെ കുഞ്ഞാലിക്കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള സർവീസുകൾ വർധിപ്പിക്കുമെന്ന് സൗദി എയർലൈൻസ് വ്യകതമാക്കി. ഹജ്ജ് ഉംറ സർവീസുകളും വൈകാതെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here