ശബരിമലയിൽ നിരോധനാജ്ഞ ഡിസംബര്‍ എട്ട് വരെ

ശബരിമലയിൽ നിരോധനാജ്ഞ തുടരും. ഡിസംബർ 8 വരെയാണ് നിരോധനാജ്ഞ. സന്നിധാനം പമ്പ നിലയ്ക്കൽ ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. 144 തുടരുമെങ്കിലും ഭക്തർക്ക് കൂട്ടംകൂടി ശരണം വിളിക്കുന്നതിന് വിലക്കില്ല.
ശബരിമലയിലും പരിസരങ്ങളിലും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. പക്ഷേ നിരോധനാജ്ഞ തുടരണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ച് ഡിസംബർ 8 വരെയാണ് നിരോധനാജ്ഞ നീട്ടുകയായിരുന്നു. സന്നിധാനം പമ്പ നിലയ്ക്കൽ ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും അയ്യപ്പ ഭക്തർക്ക് കൂട്ടംകൂടി യാത്ര ചെയ്യുന്നതിനോ ശരണം വിളിക്കുന്നതിനോ നിയന്ത്രണം ഇല്ല. അതേസമയം സന്നിധാനത്തെ അതിവസുരക്ഷ മേഖലകളിലെ പോലീസ് നിയന്ത്രണം തുടരും. നേരത്തെ ജനുവരി 14 വരെ നിരോധനാജ്ഞ തുടരണം എന്ന് ജില്ലാ ഭരണകൂടത്തിന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ച കളക്ടർ 4 ദിവസം മാത്രമാണ് നിരോധനാജ്ഞ നീട്ടി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here