ബുലന്ദ്ഷഹർ ആക്രമണം; അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് നൽകും

ബുലന്ദ്ഷഹർ ആക്രമണത്തിൽ അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് നൽകും. ആറ് പ്രത്യേക അന്വേഷണസെഘത്തെയാണ് ആക്രമസംഭവങ്ങളും കൊലപാതകവും അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിലെ കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് സിംഗ് കൊല്ലപ്പെട്ട കേസിൽ ഇന്നലെ ബജറംഗ് ബിജെപി വിഎച്ച്പി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
കലാപം ആസൂത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പത്തുലക്ഷത്തോളം പേർ പങ്കെടുത്ത തബലീഗ് ജമാഅത്തിന്റെ സമ്മേളനത്തിനിടെ വർഗീയ സംഘർഷം സൃഷ്ഠിക്കാനായിരുന്നു അക്രമകാരികളുടെ പദ്ധതിയെന്നാണ് പോലീസിൻറെ വിലയിരുത്തൽ. വർഗീയ സംഘർഷം സൃഷ്ടിക്കാനായി പശുക്കളുടെ ജഡം കെട്ടിതൂക്കുകയായിരുന്നെന്നും പോലീസ് സംശയിക്കുന്നു.
ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖലാ ക് കേസിലെ ആദ്യത്തെ അന്വേഷണ ഉദ്യേഗസ്ഥാനായിരുന്നു കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് സിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here