പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊന്ന ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊന്ന ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ബ്രിട്ടണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ ജസീക്ക പട്ടേലിനെയാണ് ഭര്‍ത്താവ് മിതേഷ് പട്ടേല്‍ കൊലപ്പെടുത്തിയത്. അമിതമായി ഇന്‍സുലിന്‍ കുത്തിവച്ചും ശ്വാസം മുട്ടിച്ചുമാണ് ജസീക്കയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഫാര്‍മസിസ്റ്റായിരുന്നു ജസീക്ക. സ്വവര്‍ഗാനുരാഗിയായ മിതേഷ് പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അമിത് പട്ടേലുമായാണ് മിതേഷിന് അടുപ്പം ഉണ്ടായിരുന്നത്. ഡോക്ടറാണ് അമിത്.
ഇക്കഴിഞ്ഞ മെയ് 14നാണ് ജസീക്കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ താന്‍ വീട്ടില്‍ വന്നപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് മിതേഷ് അറിയിച്ചത്. എന്നാല്‍ ജസീക്കയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയുമായി സുഹൃത്തിനൊപ്പം രക്ഷപ്പെടാനായിരുന്നു മിതേഷിന്റെ പദ്ധതി. ഇത് അന്വേഷണ സംഘം തിരിച്ച് അറിയുകയായിരുന്നു. ജസീക്കയെ കൊലപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ജെസീക്കയെ കെട്ടിയിട്ട ശേഷം ശരീരത്തിലേക്ക് ഇന്‍സുലിന്‍ അമിതമായ അളവില്‍ കുത്തിവച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് കോടതിയില്‍ അന്വേഷണ സംഘം തെളിയിച്ചു.
മിതേഷും ജസീക്കും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. വിവാഹം കഴിഞ്ഞതോടെ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഇരുവരും ചേര്‍ന്ന് ഫാര്‍മസി ആരംഭിച്ചിരുന്നു. കൂട്ടുകാരനുമൊത്ത് ജീവിക്കാന്‍ ഭാര്യയെ കൊല്ലാന്‍ വേണ്ടിയുള്ള വിവിധ വഴികള്‍ ഇയാള്‍ ഇന്‍റര്‍നെറ്റില്‍ തെരഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here