മരിച്ച യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് ജനിച്ചു

ബ്രസീലിൽ മസ്തിഷ്ക മരണം സംഭവിച്ച യുവതിയിൽ നിന്ന് അവയവദാനത്തിലൂടെ ഗർഭപാത്രം സ്വീകരിച്ച യുവതി പെൺകുഞ്ഞിനു ജന്മം നൽകി. മരിച്ചവരുടെ ഗർഭപാത്രം സ്വീകരിച്ചുള്ള ഗർഭധാരണവും പ്രസവവും ആദ്യമായാണു വിജയിക്കുന്നത്. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നു മരിച്ച നാൽപ്പത്തഞ്ചുകാരിയുടെ ഗർഭപാത്രം 2016 സെപ്റ്റംബറിൽ പത്തര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണു ജന്മനാ ഗർഭപാപാത്രമില്ലാത്ത യുവതിയിൽ വച്ചു പിടിപ്പിച്ചത്. ജീവിച്ചിരിക്കുന്നവരുടെ ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞിനു ജന്മം നൽകുന്നത് വിജയകരമായിരുന്നെങ്കിലും ആദ്യമായാണ് മരിച്ചവരുടെ ഗർഭപാത്രത്തിൽ ഈ ശ്രമം വിജയിക്കുന്നത്. പുതിയ ഗര്‍ഭപാത്രം സ്വീകരിച്ചതിന്റെ 37ാം ദിവസം യുവതിയ്ക്ക് പീരിയഡ്സ് ആയി .
സ്വീകർത്താവിൽ ഗർഭപാത്രത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് ഉറപ്പാക്കി ഏഴ് മാസങ്ങൾക്കു ശേഷമാണ് ഭ്രൂണം നിക്ഷേപിച്ചത്. 35 മാസവും 3 ദിവസവും പിന്നിട്ടപ്പോൾ സിസേറിയനിലൂടെ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. ബ്രസീലിലെ സാവോ പോളോ സർവകലാശാല ആശുപത്രിയിലാണ് കുട്ടിയുടെ ജനനം. പ്രസവത്തിനു ശേഷം ഗർഭപാത്രം നീക്കം ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രസവം. കുഞ്ഞിന് ഒരു വയസ്സു തികയുന്ന വേളയിലാണ് ഗവേഷകർ വിവരം പുറത്തുവിട്ടത്. മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഗർഭപാത്രം വച്ചുപിടിപ്പിക്കാനുള്ള ശ്രമം ഇതിനു മുൻപ് 10 വട്ടം ലോകത്തിന്റെ വിവിധ ഭാഗത്തായി നടന്നിട്ടുണ്ട്. 11-ാം ശ്രമമാണു സാവോ പോളോയിൽ വിജയം കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here