Advertisement

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ; വിധി പറയാന്‍ നാളേക്ക് മാറ്റി

December 6, 2018
0 minutes Read
k surendran

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ നാളേക്ക് മാറ്റി. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടർന്നാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്.സുരേന്ദ്രനോട് എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. ഉത്തരവാദിത്തമുള്ളയാള്‍ ഇങ്ങനെ ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.   കെ സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും.  വ്യക്തിവൈരാഗ്യം തീർക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നാണ് ജാമ്യാപേക്ഷയിലെ പരാതി. ഈ കേസില്‍ ജാമ്യം ലഭിച്ചാലും  സന്നിധാനത്ത് അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിലുൾപ്പെടെ ജാമ്യം ലഭിച്ചാൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ.

സുരേന്ദ്രന്റെ ജാമ്യപേക്ഷ പരിഗണനയ്ക്കെടുക്കവേ അതിശക്തമായ എതിര്‍പ്പാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കെ.സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നും ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണെന്നും ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ സുപ്രീംകോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഹൈക്കോടതി ആരാഞ്ഞു. പ്രായ പരിശോധന നടത്താന്‍ ആരധികാരം നല്‍കിയെന്നും കോടതി ചോദിച്ചു.

കേസില്‍ സര്‍ക്കാരിനെതിരെയും കോടതിയുടെ വിമര്‍ശനമുണ്ടായി. സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് ചോദിച്ച കോടതി മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും ആരാഞ്ഞു. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്ന് ചോദിച്ച കോടതി ബാക്കി വാദം കേട്ട് നാളെ വിധിപറയാമെന്ന് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്ന് കാണിച്ചായിരുന്നു നേരത്തെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. ടിപി വധക്കേസിലെ പ്രതികള്‍ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നവരാണ് തനിക്ക് ചായ വാങ്ങി തന്ന പോലീസുകാരനെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top