ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിന് അധിക നിരക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിന് അധിക നിരക്ക് ഏര്‍പ്പെടുത്തി. ദൂബായില്‍ നിന്ന് യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായിരിക്കും അധിക നിരക്ക് നല്‍കേണ്ടിവരിക. ഇതുപ്രകാരം വണ്‍ വേ ടിക്കറ്റിന് യാത്രാ നിരക്കിന് പുറമെ 165 ദിര്‍ഹവും റിട്ടേണ്‍ ടിക്കറ്റിന് 330 ദിര്‍ഹവും അധികമായി ഈടാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
ദുബായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ഏജന്‍സി രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യയും അധിക നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതേസമയം ദുബായ് എയര്‍പോര്‍ട്ടില്‍ മാത്രമാണ് നിരക്ക് വര്‍ധനവ് ബാധകമാവുക.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്നും നേരിട്ടാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്. അധിക ചാര്‍ജ് നല്‍കിയാണ് ടിക്കറ്റ് എടുക്കേണ്ടത്. എന്നാല്‍ ഇതിനോടകം ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ടിക്കറ്റ് വാങ്ങിയവര്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ഓഫീസില്‍ നേരിട്ട് ചെന്ന് ടിക്കറ്റുകള്‍ എടുക്കുകയും വേണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here