മനുഷ്യന് ഇതുവരെ കേട്ടിട്ടില്ലാത്ത ശബ്ദം പങ്കുവെച്ച് നാസ; വീഡിയോ

മനുഷ്യര്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദമോ? കേള്‍ക്കുമ്പോള്‍ ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷെ സംഗതി സത്യമാണ് ഇത്തരമൊരു ശബ്ദം പങ്കുവെച്ചിരിക്കുകയാണ് നാസ. നാസയുടെ ചൊവ്വ പരിവേഷണപേടകമായ ഇന്‍സൈറ്റാണ് കൗതുകമുണര്‍ത്തുന്ന ഈ ശബ്ദവും അതിനെക്കുറിച്ചുള്ള വിവരണങ്ങളും പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വയില്‍ കാറ്റ് വീശുന്നതിന്റെ ശബ്ദമാണ് ഇന്‍സൈറ്റ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതും. ചൊവ്വയുടെ വിത്യസ്തമായ ചിത്രങ്ങള്‍ നേരത്തെ നാസ പുറത്തുവിട്ടിരുന്നു.
ഡിസംബര്‍ ഒന്നിനാണ് ചൊവ്വയിലെ ഈ കാറ്റിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. 10 മുതല്‍ 14 എംപിഎച്ച് വരെയാണ് ചൊവ്വയില്‍ കാറ്റിന്റെ വേഗത. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചതുപ്രകാരമല്ല മറിച്ച് അപ്രതീക്ഷിതമായാണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്നാണ് നാസ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here