വാട്ടർ മെട്രോ പദ്ധതിക്ക് 940 കോടി രൂപയുടെ ജർമൻ സഹായം

കൊച്ചി സംയോജിത വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ 940 കോടി രൂപയുടെ ജർമൻ സഹായം. കൊച്ചി നഗരത്തെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സഹായ പദ്ധതിയിൽ ലോകബാങ്കിന്റെയും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും സഹകരണവുമുണ്ടാകുമെന്ന് ജർമൻ അംബാസഡർ പറഞ്ഞു.
2016 ലാണ് കൊച്ചി വാട്ടർമെട്രോ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവുമാദ്യം നടപ്പിലാക്കുവാൻ പോകുന്ന നഗര ജലയാത്രാ പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആഗോള തുറമുഖനഗരമെന്ന നിലയിൽ ലോകമെമ്പാടും ശ്രദ്ധ നേടുന്നതിന് കൊച്ചിക്ക് അവസരമുണ്ടാകും.
വേഗത്തിലും സൗകര്യപ്രദമായും കൊച്ചി നഗരത്തിനുള്ളിലെ സാമ്പത്തികതൊഴിൽ സാധ്യതകളിലേയ്ക്ക് എത്തിപ്പെടുവാനുള്ള ഒരു മാർഗം കൂടിയാണിത്. അതുകൊണ്ടുതന്നെ വേമ്പനാട് കായൽത്തീരങ്ങളിലും ദ്വീപുകളിലുമുള്ളവരുടെ ഉപജീവനത്തിനുള്ള മാർഗം കൂടിയാകും ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here