കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഇന്ന് പറന്നുയരും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഇന്ന് പറന്നുയരും. രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും. 186യാത്രക്കാരാണ് കണ്ണൂരിലെ കന്നിയാത്രക്കാര്‍. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വീകരണം നല്‍കി.
ഒമ്പതരയ്ക്ക് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം 9.55ന് ഇരുവരും ചേർന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
ഗോ എയർ വിമാനം വൈകിട്ട് 3 മണിക്ക് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. അതിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോകും. ബാംഗ്ലൂരിൽ നിന്നും ഗോ എയർ വിമാനം രാവിലെ 11 മണിക്ക് യാത്രക്കാരെയും കൊണ്ട് കണ്ണൂരിൽ എത്തും.
മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here