ആയുധ ഇടപാട് കേസിൽ റോബർട്ട് വദ്രക്ക് മേൽ കുരുക്ക് മുറുകുന്നു

ആയുധ ഇടപാട് കേസിൽ റോബർട്ട് വദ്രക്ക് മേൽ കുരുക്ക് മുറുകുന്നു . വിവാദ ആയുധ ഇടപാടുകാരിൽ നിന്ന് കോഴ വാങ്ങി ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചതായി സൂചന.അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾക്ക് സാധ്യത ഉയർന്നതോടെ രാഷ്ട്രീയ പക പോക്കൽ ആരോപണം ശക്തമാക്കാൻ ആണ് കോൺഗ്രസ്സ് തീരുമാനം .
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിൽ എത്തിച്ചതിനു പിന്നാലെയാണ് റോബർട്ട് വാദ്രയ്ക്കെതിരായ അന്വേഷണം ശക്തി പ്രാപിച്ചത്. കഴിഞ്ഞ ദിവസം വാദ്രയുടെ ഡൽഹി, നോയിഡ, ബംഗളൂരു ഓഫിസുകളിൽ ഇ ഡി നടത്തിയ പരിശോധനയിൽ സുപ്രധാന തെളിവുകൾ ലഭിച്ചിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങൾ നൽകുന്ന സൂചന. ആയുധ ഇടപാടിൽ വാദ്രയ്ക്ക് 110കോടി രൂപ കോഴ ലഭിച്ചെന്നും ഇതുപയോഗിച്ച് ലണ്ടനിൽ വീട് വാങ്ങിയെന്നുമാണ് ഇ ഡിയുടെ സംശയം. വിവാദ ആയുധ ഇടനിലക്കാരൻ സഞ്ജയ് ബന്താര മുഖേനയാണ് ഈ ഇടപാടുകൾ നടന്നതെന്നും ലണ്ടനിലെ സ്വത്തുകള്‍ സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുട്ട് എന്നും എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങൾ പറയുന്നു.
വാദ്രയുടെ സഹായിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ശര്‍മ്മയുടെ വസതിയിൽ റെയ്ഡ് നടത്തിയ ദീർഘനേരം ശേഷം ഇ ഡി റെയ്ഡ് നടത്തുകയും ദീർഘനേരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എല്ലാം കൂടി ചേർന്ന് കാര്യങ്ങൾ വാദ്രയുടെ അറസ്റ്റിലേക്കാണ് നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ രാഷ്ട്രീയ വേട്ടയാടൽ ആരോപണം ഇപ്പൊൾ തന്നേ ശക്തമാക്കുകയാണ് കോൺഗ്രസ്സ്.
കഴിഞ്ഞ രണ്ടു ദിവസമായി ഇതേ ആരോപണങ്ങൾ ഉന്നയിച്ചു ആവർത്തിച്ചു വദ്രയെ പ്രതിരോധിച്ച് രംഗത്തുണ്ട്. മുതിർന്ന നേതാക്കൾ ഇന്നലെ സോണിയ ഗാന്ധിയിൽ വസതിയിൽ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here