Advertisement

മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേ ചൊല്ലി തർക്കം തുടരുന്നു

December 13, 2018
1 minute Read

മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേ ചൊല്ലി തർക്കം തുടരുന്നു. സമവായം ഉണ്ടാക്കാനായി ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി ചർച്ച. ചർച്ചയിൽ തീരുമാനം ആയാൽ വൈകിട്ട് നടക്കുന്ന  മാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

ഇന്നലെ വൈകിട്ട് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കമൽനാഥനെ മുഖ്യ മന്ത്രി ആക്കാൻ ധാരണ ആയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല് ഇന്നലത്തെ യോഗത്തിൽ അത്തരത്തിൽ ഒരു ധാരണ രൂപപ്പെട്ടിട്ടില്ല എന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശ വാദം ഉന്നയിച്ചത് ജ്യോതിരദിത്യ സിന്ധ്യ ഇപ്പോഴും രംഗത്തുണ്ട്. Aicc പ്രതി നിധി ak ആന്റണി നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്ത സാഹചര്യത്തിൽ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടക്കുന്ന ചർച്ചയിൽ കമൽനാഥ് സിന്ധ്യ ദിഗ്‌വിജയ് സിംഗ് എന്നിവർ പങ്കെടുക്കും. ദിഗ്‌വിജയ് സിംഗിന്റെയും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന MLA മാരുടെയും പിന്തുണ കമൽ നാധിനാണ്. അതിനാൽ കമൽ നധിന് തന്നെയാണ് ഇപ്പോഴും മുൻതൂക്കം ഉള്ളത്. ചമ്പൽ ഗ്വാളിയോർ മേഖലയിൽ പാർട്ടിക്ക് മികച്ച വിജയം നേടിക്കൊടുത്ത സിന്ധ്യയെ പൂർണമായും കയ്യോഴിയൻ ഹൈ കമ്മണ്ടിന് കഴിയില്ല. അതിനാൽ സിന്ധ്യക്ക് പിസിസി അധ്യക്ഷ സ്ഥാനം നൽകാൻ ആലോചിക്കുന്നുണ്ട്. വൈകിട്ട് നാലിനാണ് കോൺഗ്രസ്സ് എംഎൽഎ മാരൂടെ യോഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top