ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച അഞ്ച് പേർ മരിച്ചു

മൈസൂരു ചാമരാജ നഗറിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച അഞ്ച് പേർ മരിച്ചു. 40പേർ ഗുരുതരാവസ്ഥയിൽ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ പദാർത്ഥം പ്രസാദത്തിൽ കലർന്നതായി ഡോക്ടർമാർ. ക്ഷേത്രത്തിനു പരിസരത്തുള്ള 60കാക്കകളും ചത്തുവീണു. ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മൻ കോവിലിൽ ക്ഷേത്രത്തിൽ ഒരു കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഉണ്ടായിരുന്നു. അവിടെ ചടങ്ങ് കഴിഞ്ഞു നൽകിയ പ്രസാദം കഴിച്ചവർ നിലത്തു കുഴഞ്ഞു വീഴുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here