Advertisement

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി

December 14, 2018
0 minutes Read
house owner died wall

കർണാടകത്തിലെ ചാമരാജ നഗറിൽ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 10 ആയി. പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങിൽ വിളമ്പിയ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ അറുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.

ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മൻ കോവിലിൽ ക്ഷേത്രത്തിൽ ഒരു കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഉണ്ടായിരുന്നു. അവിടെ ചടങ്ങ് കഴിഞ്ഞു നൽകിയ പ്രസാദം കഴിച്ചവർ നിലത്തു കുഴഞ്ഞു വീഴുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top