‘വാക്ക് പാലിക്കും’; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. കൃഷിക്കും പുതിയ തൊഴിൽ സൃഷ്ടിക്കലിനും പ്രഥമ പരിഗണന നൽകുമെന്ന് നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രി എം കമൽനാഥ് അറിയിച്ചു. മറ്റന്നാളാണ് കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും കമൽനാഥ് നന്ദി അറിയിച്ചു.
Read More: ഒടിയന് പിന്നില്‍ നടക്കുന്നത് ആസൂത്രിത ആക്രമണം
രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടിനെയും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എന്നാല്‍, ഛത്തീസ്ഗഢില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എ.ഐ.സി.സി ഇടപെട്ടായിരിക്കും ഛത്തീസ്ഗഢിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here