കൊച്ചി ബ്യൂട്ടി പാർലറിലെ വെടിവയ്പ്പ്; അന്വേഷണം ഹവാല സംഘത്തിലേക്ക്

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാർലറിൽ ഉണ്ടായ വെയിവയ്പ്പിൽ പൊലീസ് അന്വേഷണം ഹവാല സംഘത്തിലേക്ക്. പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിൻറെ സുഹൃത്ത് സുകേഷ് ചന്ദ്രശേഖരനുമായി ഹവലാ പണ ഇടപാടിൽ ഉണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്നാണ് സൂചന. താനും സുകേഷ് ചന്ദ്രശേഖരനുമായി ബന്ധമില്ലെന്ന ലീനയുടെ വാദം പൊലീസ് തള്ളി.
മുൻപ് ദില്ലി പൊലീസിന്റെ അകമ്പടിയോടെ സുകേഷ് കൊച്ചിയിൽ എത്തിയിരുന്നു. ഭാര്യയ്ക്ക് സുഖമില്ല എന്ന് കാട്ടിയാണ് സുകേഷ് കേരളത്തിലേക്ക് എത്തിയത്. കടവന്ത്ര ചെലവന്നൂർ റോഡിലെ സ്വകാര്യ റിസോർട്ടിൽ ലീനയും സുകേഷും ഒരുമിച്ചുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാൽ കഴിഞ്ഞ ആഴ്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലീനയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് 3 വർഷമായി സുകേഷുമായി ബന്ധമില്ലെന്നാണ് ലീന മൊഴി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here