രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

അയ്യപ്പധർമ്മ സേനാ നേതാവ് രാഹുൽ ഈശ്വർ പാലക്കാട് വെച്ച് വീണ്ടും അറസ്റ്റിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് കോടതി രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. രാഹുൽ ഈശ്വറിനെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഹിന്ദു മഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനായി പാലക്കാടെത്തിയപ്പോഴാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് പാലക്കാട് സൗത്ത് പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സർക്കാർ പ്രതികാര നടപടി സ്വീകരിയ്ക്കുകയാണെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് അറസ്റ്റെന്നും രാഹുൽ പറഞ്ഞു.
പമ്പ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം റദ്ദാക്കിയത്. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. രാഹുൽ ഈ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here