650 കോടിയുടെ വൈദ്യുതി കുടിശിക ഗുജറാത്ത് സര്‍ക്കാര്‍ എഴുതിത്തള്ളി

650 കോടിയുടെ വൈദ്യുതി കുടിശിക ഗുജറാത്ത് സര്‍ക്കാര്‍ എഴുതിത്തള്ളി. ഗ്രാമപ്രദേശങ്ങളിലെ ബില്ലുകളാണ് എഴുതി തള്ളുന്നതെന്നും 6.22 ലക്ഷം ആളുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും ഗുജറാത്ത് ഊര്‍ജമന്ത്രി സൗരഭ് പട്ടേല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര, കാര്‍ഷിക, വ്യവസായ കണക്ഷനുകള്‍ക്കാണ് എഴുതിത്തള്ളലിന്റെ ആനുകൂല്യം ലഭിക്കുക. ബില്‍ കുടിശിക വന്നതിനെ തുടര്‍ന്ന് ഇതില്‍ മിക്ക കണക്ഷനുകളും വിച്ഛേദിച്ചിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ വൈദ്യുതി കുടിശിക എഴുതി തള്ളാന്‍ തീരുമാനിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here