ഒരു ഐ.പി.എല്‍ മത്സരം പോലും കളിച്ചിട്ടില്ലാത്ത താരത്തിന് 8.4 കോടി പ്രതിഫലം!

ഐപിഎല്‍ താരലേലത്തില്‍ നേട്ടം കൊയ്ത് തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഒരു ഐപിഎല്‍ മത്സരം പോലും കളിച്ചിട്ടില്ലാത്ത താരത്തെ 8.4 കോടി രൂപ മുടക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു വരുണിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ജയദേവ് ഉനദ്ഘട്ടിന് ഇക്കുറിയും ആവശ്യക്കാര്‍ ഏറെയായിരുന്നു. 8.4 കോടി രൂപയ്ക്കാണ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും താരം റോയല്‍സിനൊപ്പമായിരുന്നു. 11.5 കോടിയായിരുന്നു ഉനദ്ഘട്ടിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇംഗ്ലണ്ട് താരം സാം കറാനെ 7.2 കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.
#IPLAuction: Varun Chakravarty, with a base price of Rs 20 Lakh, has been sold to Kings XI Punjab at Rs 8.40 Crore pic.twitter.com/wiuRn5Ejzg
— ANI (@ANI) December 18, 2018
ഇന്ത്യന്‍ താരങ്ങളില്‍ യുവരാജ് സിംഗിന് പുറമെ ചേതേശ്വര്‍ പൂജാര, മനോജ് തിവാരി, രജനീഷ് ഗുര്‍ബാനി, ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, സച്ചിന്‍ ബേബി, ഇന്ത്യന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റനായ ആയുഷ് ബഡോനി, അര്‍മാന്‍ ജാഫര്‍, മനന്‍ വോറ, അങ്കിത് ബവാനെ, രാഹുല്‍ ശര്‍മ, നമാന്‍ ഓജ എന്നിവരെയും ആരും വാങ്ങിയില്ല.
ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍, ഹാഷിം അംല, ഓസീസ് താരങ്ങളായ ഷോണ്‍ മാര്‍ഷ്, ഉസ്മാന്‍ ഖവാജ, ആദം സാംപ, കിവീസ് താരം ബ്രണ്ടന്‍ മക്കല്ലം എന്നിവരെയും ആരും ലേലത്തിലെടുത്തില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here